Wednesday, September 23, 2026

ശ്രീലങ്കന്‍ ഭീകരാക്രമണം: കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

ദില്ലി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍.നിരീക്ഷണത്തിലുള്ളവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകള്‍ സ്ഥിരമായി എടുക്കുകയും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.അല്‍ഖായ്‌ദ, ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരില്‍ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലെ ഐ.എസ്. ബന്ധങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഇസ്‌ലാമിക പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സിക്ക്‌ കൈമാറിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഒരു സ്വകാര്യ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ശ്രീലങ്കയിലെ ആക്രമണത്തിനുപിന്നിലെ മുഖ്യസൂത്രധാരനെന്ന്‌ കരുതുന്ന സഹ്രാന്‍ ബിന്‍ ഹാഷിം മൗലവി കേരളത്തിലെയും തമിഴ്നാട്ടിലെയും ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്.

Related Articles

Latest Articles