Tuesday, January 6, 2026

കാശ്മീരിൽ ഭീകരാക്രമണം! ബി ജെ പിയുടെ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്‌മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ബി.ജെ.പി സര്‍പഞ്ച് കൊല്ലപ്പെട്ടു. ബിജെപി നേതാവും സര്‍പഞ്ചുമായ മന്‍സൂര്‍ അഹമ്മദിന് നേരെയാണ് ബാരാമുള്ളയില്‍ വച്ച്‌ ആക്രമണം ഉണ്ടായത്. മന്‍സൂര്‍ അഹമ്മദിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാരാമുള്ള ജില്ലയിലെ പഠാനില്‍വെച്ചാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താനായി പ്രദേശം വളഞ്ഞിരിക്കുകയാണെന്നും അക്രമികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles