Saturday, May 18, 2024
spot_img

ചോക്ലേറ്റ് വാങ്ങാൻ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക്; പുഴ നീന്തി വന്ന കുട്ടിയെ പിടികൂടി ബിഎസ്‌എഫ്‌

അഗര്‍ത്തല: ചോക്ലേറ്റ് വാങ്ങാന്നായി ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ കുട്ടിയെ ബിഎസ്‌എഫ് പിടികൂടി. ഇമാന്‍ ഹുസൈന്‍ എന്ന കുട്ടിയാണ് അതിര്‍ത്തിയിലെ പുഴ നീന്തി ത്രിപുരയിലെ സിഹാജിജല ജില്ലയിലെത്തിയത്.

മുള്ളുകമ്പി കൊണ്ടു കെട്ടിയ വിടവിലൂടെ കലംചൗര ഗ്രാമത്തിലെത്തുന്ന കുട്ടി അവിടെ നിന്ന് ചോക്ലേറ്റ് പല തവണ വാങ്ങിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാല്‍ 13-ാം തീയതി കുട്ടിയെ ബിഎസ്‌എഫ് പിടികൂടുകയായിരുന്നു.

കുറച്ച്‌ പണം മാത്രമാണ് കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്നത്. അനധികൃതമായി ഒന്നും കുട്ടിയുടെ കൈവശം ഇല്ലായിരുന്നു. എങ്കിലും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സോനാമുറ എസ്ഡിപിഒ ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു.

Related Articles

Latest Articles