കൊച്ചി: കേരള സർക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷവിമർശവുമായി നടൻ (Sreenivasan) ശ്രീനിവാസൻ.സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിക്കില്ലെന്നും ഭക്ഷണം പാര്‍പ്പിടം മുതലായ അടിസ്ഥാന കാര്യങ്ങളിലാണ് ശ്രദ്ധവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ കടമെടുത്താലെ നടക്കുകയുള്ളൂ. അങ്ങനെ വലിയ ബാധ്യത വരുത്തിവെയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
വലിയ അഴിമതി നടക്കുന്ന പദ്ധതിയാണ് ഇതെന്നും ശ്രീനിവാസന്‍ ആരോപിച്ചു. ‘126000 കോടിയാണ് ഇതിന്റെ ചെലവ്. അതിൽ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞുകൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിൻ. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയിൽ വരാത്തതു കൊണ്ട് ആളുകൾ ചത്തു പോകില്ല.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

