Wednesday, January 7, 2026

ശ്രീനിവാസാൻ കൊലപാതകം: പ്രതിയെ ഒളിവിൽ പാർപ്പിച്ച ശംഖുവാരത്തോട് മസ്ജിദ് ഇമാം അറസ്റ്റിൽ

പാലക്കാട്: ശ്രീനിവാസാൻ കൊലപാതകത്തിൽ മസ്ജിദ് ഇമാം പിടിയിൽ. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും, മൊബൈൽ ഫോൺ ഒളിപ്പിക്കുകയും ചയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം . കൊലയാളി സംഘത്തിലെ പ്രധാനിയായ അബ്ദുറഹ്മാനെയാണ് കൃത്യത്തിന് ശേഷം സദ്ദാം ഹുസ്സെെൻ മസ്ജിദിൽ ഒളിപ്പിച്ചിരുന്നത്. ഇതിന് പുറമേ കൃത്യത്തിന് ശേഷം അറസ്റ്റിലായവരിൽ ഒരാൾ നൽകിയ മൊബൈൽ ഫോണും സദ്ദാം ഹുസ്സെെൻ മസ്ജിദിൽ സൂക്ഷിച്ചിരുന്നു.

ഇന്നലെ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പോലീസ് ഈ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇമാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ നിർണായകമാകുന്ന തെളിവുകൾ എല്ലാം പോലീസിന് ലഭിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നായിരുന്നു. ഇവിടെ നിന്നും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും ആയുധം എത്തിച്ച ഓട്ടോയമാണ് കണ്ടെടുത്തത്.

ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളത് എന്നാണ് പോലീസ് വ്യക്തമാക്കു ന്നത്. ഇതിൽ നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ഇമാം ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തി. ബാക്കി മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles