പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പിടിയിലായതായി സൂചന. കൊലയാളി സംഘത്തില്‍ 6 പേരാണുള്ളത്.
കൊലപാതകശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു.
പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ പിടിയിലായ മൂന്ന് പേര്‍ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്.കൊലപാതക കേസിൽ മസ്ജിദ് ഇമാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്.

