Friday, December 19, 2025

വാഹനാപകടക്കേസിലെ പ്രതിയായ ഐ എ എസുകാരന് ആശുപത്രിയില്‍ ഫൈവ്സ്റ്റാര്‍ ചികിത്സ

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ചു കൊന്ന കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ ലഭിക്കുന്നത് ഫൈവ് സ്റ്റാര്‍ ചികിത്സ. കേസില്‍ റിമാന്‍ഡിലായ ശ്രീറാം കഴിയുന്നത് സൂപ്പര്‍ ഡീലക്സ് മുറിയിലാണ്.

പരിചയക്കാരായ ഡോക്ടര്‍മാരാണ് പരിചരണത്തിനുള്ളത്. ശ്രീറാമിന് ഗുരുതരമായ പരുക്കില്ലെന്ന് ഇന്നലെ തന്നെ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറായിട്ടില്ല. ആശുപത്രിയില്‍ കിടന്ന് തന്നെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നേടാന്‍ ഒത്താശ ചെയ്യുകയാണ് പോലീസ്. കൊലക്കുറ്റം ചുമത്തി 48 മണിക്കൂറിനകം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നതാണ് നിയമം എങ്കിലും ഇതേവരെ ശ്രീറാമിനെതിരെ നടപടിയുണ്ടായിട്ടില്ല.

Related Articles

Latest Articles