Saturday, September 26, 2026

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ റെക്കാര്‍ഡ്

തിരുവനന്തപുരം- സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 160 രൂപ വര്‍ദ്ധിച്ച് 26,200 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 3,275 രൂപയിലെത്തി. ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവിലയില്‍ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കഴിഞ്ഞ ജൂലൈയിലാണ്.

പവന് 26,120 രൂപയും ഗ്രാമിന് 3,265 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. സിംഗപ്പൂര്‍ വിപണിയില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് 19.75 ഡോളര്‍ ഉയര്‍ന്ന് 1,440 ഡോളറായി. അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.

Related Articles

Latest Articles