കൊളംബോ: വിദേശ നാണയശേഖരം കാലിയായതോടെയാണ് ശ്രീലങ്കയിൽ (Srilanka) ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഉയരുന്നു. പാചകവാതക വില കുത്തനെ ഉയർത്തിയതിനെ തുടർന്ന് ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. 400 ഗ്രാം പാൽപൊടിക്ക് 250 രൂപ (ഇന്ത്യയിലെ 68 രൂപ) കൂടി ഉയർത്തിയതോടെ ഒരു കപ്പ് ചായയ്ക്ക് 100 രൂപയാണ് (27 ഇന്ത്യൻ രൂപ) റസ്റ്ററന്റുകളിലെ വില.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ധന-വാതക ദൗർലഭ്യം, പ്രതിദിനം വൈദ്യുതി വിച്ഛേദിക്കൽ തുടങ്ങിയ ഘട്ടത്തിലൂടെയാണ് ശ്രീലങ്ക നിലവിൽ കടന്നുപോകുന്നത്. പ്രധാന അന്താരാഷ്‌ട്ര കറൻസികൾക്കെതിരെ ശ്രീലങ്കൻ കറൻസി കൂപ്പുകുത്തിയതിന് പിന്നാലെയാണിത്.

