International

ഇന്ന് ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; തിക്രോണ പോരാട്ടത്തിൽ വിജയം ആർക്ക് ? മത്സരം ശക്തം; പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രക്ഷോഭകര്‍

കൊളംബോ: രാഷ്ട്രീയ പ്രഷോഭങ്ങൾക്കിടെ ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റിലെ രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. തിക്രോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.

രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.

225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. റെനിൽ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എൽപിപി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഉറപ്പാക്കുകയും ഭരണകക്ഷി വോട്ടുകൾ ചോരുകയും ചെയ്താൽ അളഹപ്പെരുമയ്ക്ക് വിജയസാധ്യത ഏറും.

അതേസമയം പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി പിന്തുണയ്ക്കുമെന്നാണ് വിക്രമസിംഗെയുടെ കണക്കുകൂട്ടൽ. 225 അംഗ പാര്‍ലമെന്റില്‍ 113 വോട്ട് ലഭിക്കുന്നവര്‍ക്ക് വിജയിക്കാം. സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു. വിക്രമ സിംഗേക്കേക്ക് വോട്ട് ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന്, എം പി മാര്‍ക്ക് പ്രക്ഷോഭകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

admin

Recent Posts

എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കണ്ണൂർ: എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി…

32 mins ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ!

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും…

58 mins ago

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

10 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

10 hours ago