Wednesday, January 14, 2026

ശ്രീലങ്കയില്‍ ഇന്ധന വില വീണ്ടും കൂട്ടി: ലിറ്ററിന് വില 460 രൂപ

ശ്രീലങ്ക: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി . ഡീസലിന് 15 ശതമാനമാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് വില 460 രൂപയായി.

പെട്രോള്‍ 22 ശതമാനം വര്‍ധിച്ച്‌ 550 രൂപയിലെത്തി. എണ്ണ ഇറക്കുമതി ചെയ്യാന്‍ വൈകുന്നതാണ് ഉടന്‍ വില ഉയര്‍ത്താന്‍ കാരണമെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര അറിയിച്ചു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഉന്നത അമേരിക്കന്‍ പ്രതിനിധി സംഘം എത്തുന്ന സാഹചര്യത്തിലാണ് വില ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കകം 158.75 ദശലക്ഷം ഡോളര്‍ ധനസഹായം അമേരിക്ക ശ്രീലങ്കക്ക് നല്‍കിയത്.

Related Articles

Latest Articles