Tuesday, May 21, 2024
spot_img

ബിജെപി നേതാവും സാമൂഹിക പ്രവർത്തകനുമായ അഡ്വ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി വിവരങ്ങൾ വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു

കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച നിലവിലെ വിവരങ്ങൾ വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. ചികിത്സയുമായി നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശങ്കു ടി ദാസിന്റെ ബിപി നിയന്ത്രണ വിധേയമാക്കാൻ പരിശ്രമം ശക്തമായി തുടരുകയാണ്. ഓക്സിജൻ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെൻ്റിലേറ്റർ സപ്പോർട്ടും നൽകിയിരിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Related Articles

Latest Articles