തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമൻ അന്വേഷണ കമ്മീഷന് മുമ്പിൽ ഹാജരായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതിയുടെ മുമ്പിലാണ് ഹാജരായത്.
അന്വേഷണത്തിന്‍റെ ഭാഗമായി കേസിലെ പരാതിക്കാരനും സിറാജ് പത്രത്തിന്റെ ഡയറക്ടറുമായ എ.സൈഫുദീന്‍ ഹാജിയില്‍ നിന്നും സമിതി മൊഴിയെടുത്തിരുന്നു. പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തുടർ നടപടി. വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമൻ നല്‍കിയ കുറ്റപത്രവും ഇതിന് ലഭിച്ച മറുപടിയും വിശദമായി പരിശോധിക്കും
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് ഗാര്‍ഗിനാണ് കേസിന്റെ അന്വേഷണ ചുമതല. മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഊര്‍ജ വകുപ്പ് സെക്രട്ടറിയുമായ ഡോ. ബി. അശോകുമാണ് പ്രസന്‍റിംഗ് ഓഫീസര്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം ചീഫ് സെക്രട്ടറിയാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…