Thursday, May 2, 2024
spot_img

എസ്.എസ്.എൽ.സി പരീക്ഷ ഇന്നുമുതല്‍: 4,35,142 പേർ പരീക്ഷയെഴുതും.

എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങും.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.

ഇതിൽ 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അൺ എയ്ഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ (പി.സി.എൻ.) 1867 പേരും ഓൾഡ് സ്കീമിൽ (പി.സി.ഒ.) 333 പേരും പരീക്ഷയെഴുതും.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2114 പേർ.

Related Articles

Latest Articles