Tuesday, December 23, 2025

എസ്എസ്എൽസി ഫലം മേയ് 20ന്; ഹയർസെക്കൻഡറി 25ന്

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ
മേയ് 23ന് ഉദ്ഘാടനം ചെയ്യും.

സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനത്തിന് പോലീസ്–എക്സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. ‘ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ്’ എന്നതാണ് പുതിയ അധ്യായന വർഷത്തെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles