ലോകത്ത് 53 രാജ്യങ്ങളിലായി 11.3 കോടി മനുഷ്യര്‍ കൊടുംപട്ടിണിയുടെ പിടിയിലെന്നു റിപ്പോർട്ട്. യു.എന്നും യൂറോപ്യന്‍ യൂണിയനും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പട്ടിണി വേട്ടയാടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ ഉയരുകയാണെന്നും ദരിദ്ര രാജ്യങ്ങള്‍ കൂടുകയാണെന്നും ‘ആഗോള ഭക്ഷ്യ പ്രതിസന്ധി റിപ്പോര്‍ട്ട്- 2019’ സര്‍വേ വ്യക്തമാക്കുന്നു.
മൂന്നു വര്‍ഷമായി 10 കോടിയിലേറെ പേര് കൊടും പട്ടിണിയുടെ പിടിയിലാണ്. ഈ വര്‍ഷം സംഖ്യ പിന്നെയും കൂടി 11.5 കോടിയിലെത്തിയിട്ടുണ്ട്. ഇത്യോപ്യ, സിറിയ, സുഡാന്, ദക്ഷിണ സുഡാന്, നൈജീരിയ, യമന്‍, കോംഗോ റിപ്പബ്ലിക്, അഫ്ഗാനിസ്താന്, എന്നീ എട്ടു രാജ്യങ്ങളിലെ മൊത്തം പട്ടിണി ബാധിതരുടെ എണ്ണം 7.2 കോടിയാണ്. സംഘര്‍ഷങ്ങള്‍, കാലാവസ്ഥ ദുരന്തങ്ങള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഏറ്റവും വലിയ വില്ലന്‍. 10 രാജ്യങ്ങളിലായി 3.3 കോടി പേര് കഴിയുന്ന ആഫ്രിക്കന്‍ വന്‍കരയെയാണ് പട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഏഴു രാജ്യങ്ങളിലായി 2.7 കോടി, ദക്ഷിണ- പൂര്‍വ ഏഷ്യയില്‍ മൂന്നു രാജ്യങ്ങളിലായി 1.3 കോടി എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ .

