തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍.പൊതുവില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും കാര്‍ഷിക രംഗത്തെ തളര്‍ച്ച, നികുതി വരുമാനത്തിലെ കുറവ് എന്നി ആശങ്കകള്‍ പങ്കുവയ്ക്കുന്നതാണ്് റിപ്പോര്‍ട്ട്.
സംസ്ഥാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനമായെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.2018-19 വര്‍ഷത്തില്‍ 3.45 കോടിയാണ് ധനകമ്മിയായി രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കാര്‍ഷിക മേഖലയില്‍ വളര്‍ച്ച താഴേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയവും നാണ്യവിളകളുടെ വിലതകര്‍ച്ചയുമാണ് ഇതിനു കാരണമായി പറയുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വില കാര്യമായി കൂടിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയിലാണ് പ്രധാനമായും കുതിച്ചു കയറ്റമുണ്ടായത്. സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 201819ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം.
അതേസമയം സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയില്‍ നിന്നു മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9264.66 കോടി രൂപ വരുമാനം ലഭിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…