Tuesday, September 22, 2026

സംസ്ഥാനതല ഓണം വാരാഘോഷം! സമാപന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വരുന്ന ആഗസ്റ്റ് 30-നാണ് സമാപന ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ കലാസംഘങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ തനിമയാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

താൽപ്പര്യമുള്ളവർ ജൂലൈ 28-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ‘കൺവീനർ, ഓണം ഘോഷയാത്ര കമ്മിറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ നൽകാവുന്നതാണ്. കൂടാതെ onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷകൾ അയക്കാവുന്നതാണ്. നേരിട്ടോ തപാലിലോ അയക്കുന്ന അപേക്ഷ അടങ്ങിയ കവറിന് മുകളിൽ “ഓണം ഘോഷയാത്ര 2026” എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560426 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles