Monday, December 15, 2025

സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു; ഇത്തവണ കലോത്സവം അരങ്ങേറുക 24വേദികളിലായി

കോഴിക്കോട്: 61മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു. 26 ലോഗോകളില്‍ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കലോത്സവത്തിന് കോഴിക്കോട് ജില്ല ആതിഥേയരാകും. 24 വേദികളിലായി മത്സരങ്ങള്‍ നടക്കും.

കലോത്സവ വേദികള്‍:

വിക്രം മൈതാനം
സാമൂതിരി ഹാള്‍
സാമൂതിരി ഗ്രൗണ്ട്
പ്രൊവിഡന്‍സ് ഓഡിറ്റോറിയം
ഗുജറാത്തി ഹാള്‍
സെന്റ് ജോസഫ്സ് ബോയ്സ്
ആഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ്
എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഗ്രൗണ്ട്
എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഓഡിറ്റോറിയം
ഗണപത് ബോയ്സ് എച്ച്.എസ്.എസ്
അച്യുതന്‍ ഗേള്‍സ് ഗ്രൗണ്ട്
അച്യുതന്‍ ഗേള്‍സ് ജി.എല്‍.പി.എസ്
സെന്റ് വിന്‍സന്റ് കോളനി ജി.എച്ച്.എസ്.എസ്
എസ്.കെ പൊറ്റക്കാട് ഹാള്‍
സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍
ജി.എച്ച്.എസ്.എസ് കാരപറമ്പ്
സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ട് ഈസ്റ്റ് ഹില്‍
മര്‍ക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം ടൗണ്‍ ഹാള്‍
ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്

Related Articles

Latest Articles