കലോത്സവം ഇന്ന് തുടങ്ങുമെന്ന് കാസറുകോട്ടുകാർ പറഞ്ഞാൽ ഇമ്മാതിരിയിരിക്കും. സംഗതി തുളുവാണ്. നിലേശ്വരത്ത് നേരം പരാ പരാ പുലർന്നു.
അപ്പോൾ കാസർകോട് ചങ്കിട്ടുപാതയിൽ ‘പുല്യാ ആവോന്തു ബെക്‌ത്ണ്ടായി’. മഞ്ചേശ്വരത്ത് ഉപ്പളയിൽ ആ നേരം ‘ബെളിഗ്യാ ആവുത്തായിതേ’ ആകും! സംഗതി ഒന്നുതന്നെ. ആദ്യത്തേത് ശുദ്ധമലയാളവും രണ്ടാമത്തേത് തുളുവും അടുത്തത് കന്നടയും.ഭാഷ തന്നെ ഏഴെണ്ണമുണ്ട് ഇക്കുറി കലോത്സവം കൊടിയേറുന്ന മണ്ണിൽ. അതിന്റെ മിശ്രിതവും വകഭേദങ്ങളും വേറെ. ഇരുപത്തിയെട്ട് വർഷത്തിനു ശേഷം കലോത്സവം നാട്ടിലെത്തിയതിന്റെ ത്രില്ലിലാണ് ഇവിടത്തെ കുട്ടികളും മുതിർന്നവരും.കുട്ടികളുടെ സന്തോഷം കാണുമ്പോൾ മഞ്ചേശ്വരംകാർ പറയുന്നു: ‘മക്കളെല്ലാരു കലോത്സവ ഓഗുവ കുശിലിലിദാരെ!”ഇരുപത്തിയെണ്ണു വർഷക് ദുബു മൂളു നടക്കിന കലോത്സവ ബാരി മല്ല സംഗതിയാവിത്!’ ഒരു ആഗ്രഹം കൂടിയുണ്ട്: ജോകേന കലോത്സവയേഠനേ ആണ്ടാ മോശ വഞ്ചന ഗലാട്ടേ ഇജ്ജാണ്ടെ എഠേയിച്ചിട്ട്’ (കുട്ടികളുടെ കലോത്സവം നല്ലതുതന്നെ അഴിമതിയും ബഹളവും ഇല്ലാതിരുന്നാൽ മതിയായിരുന്നു). നാട്ട്‌ള് അടങ്ങ സ്റ്റേജ്ണ്ട്. അങ്ങ് നീലീശരം ബരെ ഇണ്ടോലും കളി (നാടുമുഴുവൻ വേദിയാണ്. നീലേശ്വരം വരെ ഉണ്ടുപോലും).
നാടാകെ ഉത്സവലഹരിയിലാണ്…ആര് ജയിച്ചോ ആര് തോറ്റോ,അതല്ല കാര്യം മറിച്ചൊന്നേയുള്ളു,കൗമാര കലാമാമാങ്കം കാസർകോടിന്റെ മണ്ണ് ഇതിഹാസമാക്കുമെന്ന ദൃഢ നിശ്ചയമാണത്.

