Monday, June 17, 2024
spot_img

പോലീസ് പ്രതികൾക്ക് രക്ഷപെടാൻ നിർണ്ണായകമായ സമയം അനുവദിക്കുന്നു ?

ADGP വിജയ് സാഖറെ യുടെ ഇന്നലത്തെ പ്രസ്താവന അനുസരിച്ച് പാലക്കാട് SDPI പ്രവർത്തകനായ സുബൈർ കൊല്ലപ്പെട്ടത് മാസങ്ങൾക്ക് മുമ്പ് നടന്ന സഞ്ജിത്ത്‌ കൊലപാതകത്തിന്റെ തിരിച്ചടിയിലാണ്. സഞ്ജിതിന്റെ സുഹൃത്തുക്കളാണ് കൃത്യം നടത്തിയതെന്ന് ADGP ഇന്നലെ പറഞ്ഞിരുന്നു. സഞ്ജിത്തിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി ആദ്യമേ തന്നെ പോലീസ് പറഞ്ഞിരുന്നു. തന്നെ സുബൈർ വകവരുത്തുമെന്ന് സഞ്ജിത്ത്‌ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ സുബൈർ ആണെന്ന മൊഴിയാണ് ഇന്ന് പോലീസിന്റെ മുന്നിലുള്ളത്. ഈ മൊഴി സത്യമാണോ എന്ന് പോലീസ് പരിശോധിച്ചിട്ടുണ്ടോ എന്നറിയില്ല. ADGP അക്കാര്യം ഇന്നലെ തറപ്പിച്ചു പറഞ്ഞുമില്ല പക്ഷെ നിലവിൽ പോലീസിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവരമിതാണ്. അങ്ങനെയെങ്കിൽ സഞ്ജിത്ത്‌ കൊലപാതക ക്കേസിൽ ഇതുവരെയും സുബൈറിന്റെ പേര് നമ്മളാരും കേട്ടിട്ടില്ല. മാസങ്ങൾക്ക് ശേഷമാണ് നേരിട്ട് കൃത്യം നടത്തിയ പ്രതികളെ പോലും പോലീസ് പിടികൂടുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവർ നാട്ടുകാർക്ക് മുന്നിൽ ഞെളിഞ്ഞ് നടക്കുകയായിരുന്നു എന്നാണ് ഇന്നലെ കേരളാ പോലീസ് പറയാതെ പറഞ്ഞത്. RSS പ്രവർത്തകനായ സഞ്ജിത്ത്‌ വധക്കേസിൽ ഇന്ന് നിയമത്തിന്റെ മുന്നിലുള്ളത് ഒന്നുകിൽ വെറും ഡമ്മി പ്രതികളാണ് അല്ലെങ്കിൽ മനുഷ്യനെ പണം വാങ്ങി വെട്ടിയരിഞ്ഞു തള്ളുന്ന വാടകക്കൊലയാളികൾ മാത്രമാണ്. യദാർത്ഥ കൊലപാതകികൾ ഇരയുടെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും മുന്നിലൂടെ ഒരു പ്രശ്നവുമില്ലാതെ നടക്കുകയായിരുന്നു. ഡമ്മി പ്രതികളെ പോലും സമയത്തിന് അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തി. പ്രതികൾക്ക് രക്ഷപെടാനുള്ള നിർണ്ണായക സമയം പോലീസ് അനുവദിച്ചു കൊടുത്തു.

അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന വ്യക്തമായ സൂചനകളെ തുടർന്ന് കേന്ദ്ര അന്വേഷണത്തിനായി കുടുംബം കോടതിയിൽ പോകുമ്പോൾ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് സർക്കാർ അതിനെ കോടതിയിൽ എതിർക്കുന്നു. കൊലപാതകികൾക്ക് സർക്കാർ ഇത്തരത്തിൽ വലിയ രാഷ്ട്രീയ പിന്തുണ നൽകുമ്പോൾ തിരിച്ചടികളും പ്രതികാര കൊലപാതകങ്ങളും നടന്നാൽ അതിൽ എന്ത് അസ്വാഭാവികതയാണുള്ളത് . ഭൂരിപക്ഷ വർഗീയതയാണ് എല്ലാത്തിനും കാരണമെന്ന് വായിൽ വന്നത് കോതക്ക് പാട്ട് എന്നരീതിയിൽ വിളിച്ചു പറയുന്ന ഭരണ കൂടമുണ്ടല്ലോ ആ ഭരണകൂടമാണ് ഇവിടെ ഒന്നാം പ്രതിയാകുന്നത്. സമാധാന യോഗത്തിൽ പങ്കെടുക്കും എന്നറിയിച്ചശേഷം സമയത്തിന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട് മുങ്ങിയ നിയമ സഭാ സ്പീക്കറും സമാധാനയോഗത്തിന് അധ്യക്ഷത വഹിച്ച മന്ത്രിയുടെയും കയ്യിൽ ആ രക്തക്കറയുണ്ട്. സുബൈറിനെ വധിച്ച് മണിക്കൂറുകൾക്കകം ഇതിലൊന്നും ഒരു ബന്ധവുമില്ലാതെ സ്വന്തം കുടുംബം നോക്കി കഴിയുകയായിരുന്ന ഒരു സാധാരണ മനുഷ്യനെ വെട്ടിക്കൊന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളിൽ ഒരാൾ പോലും പിടിയിലായില്ല. യദാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനും ഡമ്മി പ്രതികളെ തരപ്പെടുത്താനുമുള്ള നിർണ്ണായക സമയം പോലീസ് തീവ്രവാദികൾക്ക് അനുവദിച്ച് നൽകുന്നു.

നീതികേടിന്റെ ആ പഴയ നയം ഭരണകൂടം വീണ്ടും ആവർത്തിക്കുമ്പോൾ ക്രൂരമായി വെട്ടി നുറുക്കപ്പെട്ട നിരപരാധി ശ്രീനിവാസന്റെ ഉറ്റവരും ഉടയവരും കടുത്ത ദുഖത്തിലും വൈരാഗ്യത്തിലുമാണെന്ന് ഓർക്കണം. നീതി ലഭിക്കാത്ത നാട്ടിൽ നീതിക്കുവേണ്ടി അവർ ഒരു തവണ അലമുറയിട്ട് കരയുമായിരിക്കും. ഭരണകൂടം അവർക്ക് നൽകുന്നത് നിരാശയാണെങ്കിൽ കൊല്ലിച്ചവനെ തേടിപ്പിടിക്കാനും അവനെ ഇതുപോലെ കൊത്തിയരിയാനും മൂന്നല്ല മൂവായിരം പേർ ഉണ്ടായെന്നുവരും. ഇത്രയുമായിട്ടും പ്രതിപക്ഷ നേതാവിനൊപ്പം ഇഫ്താർ പാർട്ടി കൂടി കോഴികാല് കടിച്ചു വലിക്കുന്ന ആഭ്യന്തരമന്ത്രീ താങ്കൾക്കിതറിയാത്തതാണോ ? ഇതിങ്ങനെയങ്ങ് പോകട്ടെ എന്നാണ് ഭാവമെങ്കിൽ ഈ സംസ്ഥാനത്തെ നിയമവാഴ്ച തകർക്കുന്ന ഭൂതം താങ്കളാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം സംഘടനാ പ്രവർത്തനം നടത്തി ഒടുവിൽ സ്വന്തം കുടുംബം നോക്കി ഒതുങ്ങിക്കൂടിയ ഒരു സാധുവിനെ വെട്ടി നുറുക്കി സ്കോർ ബോർഡ് ലെവലാക്കുന്ന സംഘത്തിന്റെ അവസാനത്തെ ആളിക്കത്തലിനു തയാറെടുക്കാനുള്ള ആഹ്വാനമാണ് കഴിഞ്ഞ ദിവസം ശ്രീനിയേട്ടന്റെ സംസ്കാര ചടങ്ങിനിടെ ഉയർന്ന ജയ് ശ്രീറാം വിളി.

Related Articles

Latest Articles