Thursday, January 8, 2026

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതാണ് നടപടി. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പോലീത്തയെ പരിശുദ്ധ ഇ​ഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ ബാവ സസ്പെൻഡ് ചെയ്തത്. ഒരു മെത്രാപ്പോലീത്ത എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നീക്കുകയും സസ്‌പെൻഷൻ കാലയളവിൽ പൗരോഹിത്യ പ്രവർത്തനങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും വിലക്കും ഏർപ്പെടുത്തിയിരുന്നു.

യുഎസ്എയിലെ ക്നാനായ ഇടവകകളിൽ ഇന്ത്യൻ ഓർത്തഡോക്‌സ് വൈദികര്‍ക്ക് പാഷന്‍ വീക്ക് ശുശ്രൂഷ നടത്താന്‍ അനുമതി ലഭിച്ചതിലെ ശ്രദ്ധക്കുറവും നിഷ്‌ക്രിയത്വവും സംബന്ധിച്ച് തൃപ്തികരമായി വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ കാതോലിക്കമാർക്ക് സ്വീകരണം നല്‍കിയതിനെക്കുറിച്ചുള്ള വിശദീകരണവും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ നടപടി

Related Articles

Latest Articles