Sunday, December 14, 2025

ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചു; ഭാര്യക്കായി വിമാനം വൈകിപ്പിക്കാൻ യുവാവിന്റെ കുബുദ്ധി!അവസാനം അഴിക്കുള്ളിൽ!!

മുംബൈ: ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ എത്താൻ വൈകി. പിന്നാലെ ഭാര്യക്കായി വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി സന്ദേശം നൽകിയ ബെം​ഗളൂരു സ്വദേശി അറസ്റ്റിൽ. മുംബൈയിൽ നിന്ന് പുറപ്പെട്ട ബെം​ഗളൂരു വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. തുടർന്നാണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഭർത്താവിന്റെ മനസിൽ ഉദിച്ചത്.

എയർലൈൻസിൽ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉൾപ്പടെയുള്ള അധികാരികളെ അറിയിച്ചു. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രാവാദ വിരുദ്ധ സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥരും എയർപോർട്ട് പോലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സംശാസ്പദമായൊന്നും കണ്ടെത്തിയില്ല. തുടർന്ന് ഫോൺ കോൾ വ്യാജമാണെന്ന നി​ഗമനത്തിൽ പോലീസ് എത്തിച്ചേരുകയായിരുന്നു.

Related Articles

Latest Articles