Friday, June 14, 2024
spot_img

മലപ്പുറത്ത് എംഡിഎംഎ വേട്ട; 13.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികൾ സഞ്ചരിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു

മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. നിലമ്പൂര്‍ വടപുറത്ത് എക്സൈസ് സംഘമാണ് മൂന്നുപേരെ കുടുക്കിയത്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. 13.5 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. കാറിൽ കടത്തിക്കൊണ്ടുവന്ന് ചില്ലറ വില്പന നടത്തായിരുന്നു ഇവരുടെ ലക്ഷ്യം.
.
265.14 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും പിടികൂടിയത്. കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. സ്ത്രീകളെ ഒപ്പംകൂട്ടിയാണ് ഇവർ കച്ചവടത്തിന് ഇറങ്ങുന്നത്. സ്ത്രീകളെ സംഘത്തിൽ ഉൾപ്പെടുത്തിയാൽ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് തീരുമാനം.

Related Articles

Latest Articles