Friday, December 19, 2025

പിതാവിന്റെ ലോട്ടറിക്കടയിൽ നിന്ന് മകൾ വാങ്ങിയ ടിക്കറ്റിന് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം

അരൂർ : പിതാവിന്റെ ലോട്ടറിക്കടയിൽ നിന്ന് മകൾ വാങ്ങിയ ടിക്കറ്റിനെ ഭാഗ്യ ദേവത കടാക്ഷിച്ചു. പിതാവിൻെറ കടയിൽ നിന്ന് മകൾ രാവിലെ വാങ്ങിയ ടിക്കറ്റിനാണ് വൈകുന്നേരം നറുക്കെടുപ്പ് നടന്നപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് അരൂർ നെട്ടേശേരിൽ എൻ.ജെ.അഗസ്റ്റിന്റെ മകൾ ആഷ്‌ലിയെടുത്ത ടിക്കറ്റിനടിച്ചത്. കഴിഞ്ഞ 10 വർഷമായി അരൂർ ക്ഷേത്രം കവലയ്ക്കു സമീപം ദേശീയപാതയോരത്ത് ലോട്ടറി കച്ചവടം നടത്തുകയാണ് അഗസ്റ്റിൻ.

എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

Related Articles

Latest Articles