Saturday, May 4, 2024
spot_img

ബിജെപി ഇടപെടലിനെ തുടർന്ന് ഗത്യന്തരമില്ലാതെ ചർച്ച; മർദ്ദിച്ച സിപിഎം നേതാവുമായി ചർച്ചയില്ലെന്ന് രാജ്‌മോഹൻ കൈമളിന്റെ ഉറച്ച നിലപാട്; തിരുവാർപ്പ് ബസ് സമരത്തിൽ ഒടുവിൽ വഴങ്ങി സിഐടിയു

കോട്ടയം : തിരുവാർപ്പിലെ ബസ് സമരത്തിൽ ഒത്തുതീർപ്പ്. ലേബർ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന ആദ്യ ചർച്ചയിൽ പോലീസിന്റെ കൺമുന്നിലിട്ട് തന്നെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആർ. അജയ് പങ്കെടുത്തതിനെ തുടർന്ന് ബസുടമ രാജ്മോഹൻ കൈമൾ ഇറങ്ങി പോയിരുന്നു. തന്നെ മർദ്ദിച്ച പ്രതിക്കൊപ്പം ചർച്ചയ്‌ക്കില്ലെന്ന് രാജ്മോഹൻ വ്യക്തമാക്കി. ഇതിനെത്തുടർന്ന് രാജ്മോഹനെ മർദ്ദിച്ച നേതാവിനെ ചർച്ചയിൽ നിന്ന് മാറ്റി. ശേഷം നടന്ന രണ്ടാമത്തെ ചർച്ചയിലാണ് റൊട്ടേഷൻ വ്യവസ്ഥ ഇരുകൂട്ടരും അംഗീകരിച്ചതോടെ സമരം അവസാനിച്ചത്. നാളെ മുതൽ ബസ് ഓടി തുടങ്ങുമെന്ന് ബസുടമ രാജ്‌മോഹൻ കൈമളും സിഐടിയു നേതാക്കളും അറിയിച്ചു. വിഷയത്തിൽ സർക്കാരും തൊഴിൽമന്ത്രിയും ഇടപെട്ടിരുന്നു.

ബസ് സർവീസ് പൊലീസ് സംരക്ഷണയിൽ പുനരാരംഭിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബസിനു മുന്നിലെ കൊടി തോരണങ്ങൾ മാറ്റാത്തതിനാൽ സർവീസ് ആരംഭിക്കാനായില്ല. തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ തോരണങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിനിടെയാണ് ബസ് ഉടമ രാജ്മോഹനു നേരെ തിരുവാർപ്പ് പഞ്ചായത്തംഗം കെ.ആർ. അജയ് ആണ് കയ്യേറ്റം നടത്തിയത് . ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ബിജെപി പ്രവർത്തകർ രംഗത്ത് വന്നു.ഇതോടെ ഗത്യന്തരമില്ലാതെ പോലീസ് കയ്യേറ്റം നടത്തിയ പഞ്ചായത്തംഗം അജയ്നെ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖ കാണിച്ചതോടെയാണ് കുമരകം പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത്.

Related Articles

Latest Articles