Sunday, December 21, 2025

സംസ്ഥാനത്ത് തെരുവുനായയ്ക്ക് പിന്നാലെ വളർത്തുനായ ആക്രമണവും രൂക്ഷം; പത്തനംതിട്ടയിൽ 9 വയസ്സുകാരന് നായയുടെ കടിയേറ്റു;
കുട്ടിയുടെ തലയിലും കാലിലും ഗുരുതര പരിക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായയ്ക്ക് പിന്നാലെ വളർത്തു നായകളുടെ ആക്രമണവും രൂക്ഷമാകുന്നു. ആറന്മുള നാൽക്കാലിക്കലിൽ 9 വയസ്സുകാരന് വളർത്ത് നായയുടെ കടിയേറ്റു.

നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്തിനാണ് വളർത്ത് നായയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ അടക്കം നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്.

കുട്ടിയെ കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം

Related Articles

Latest Articles