street nuisance; Kudumbashree has also started training in the Defense Forces
പത്തനംതിട്ട: തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൂടാതെ മഴക്കാലത്ത് പ്രകൃതി ദുരന്തം ഉണ്ടായാല്‍ അടിയന്തിരനടപടി സ്വീകരിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളും നടത്തണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കണം. പത്തനംതിട്ട റിംഗ് റോഡ്, ഇടറോഡുകള്‍ എന്നിവിടങ്ങളിലെ ഇരുചക്രവാഹനങ്ങളുടെ മത്സര ഓട്ടം തടയുന്നതിന് പോലീസ് പട്രോളിംഗ് ശക്തമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്‌നല്‍ അടിയന്തിരമായി പുനസ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ യോഗം മുന്നോട്ട് വച്ചു.
കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കു സമീപം റോഡിന്റെ ഇരുവശങ്ങളിലെയും ഓടകളുടെ സ്ലാബുകള്‍ പൊട്ടിക്കിടക്കുന്നത് മാറ്റിസ്ഥാപിക്കണമെന്നും റിംഗ്റോഡില്‍ ഉള്‍പ്പെടെ റോഡിലേക്ക് അപകടകരമാംവിധം ചരിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണമെന്നും മിനി സിവില്‍ സ്റ്റേഷനിലെ ടോയ്ലറ്റുകള്‍ ശുചീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി.റ്റോജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ഐയുഎംഎല്‍ പ്രതിനിധി എം. ബിസ്മില്ലാഖാന്‍, കേരള കോണ്‍ഗ്രസ് ബി പ്രതിനിധി ജോണ്‍പോള്‍ മാത്യു, തഹസീല്‍ദാര്‍ ആര്‍.കെ.സുനില്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ പി. സുനില, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…