Saturday, December 13, 2025

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി! സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തം ;മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ് കൗൾ പറഞ്ഞു.

ചട്ടലംഘന പരാതികളിൽ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങിൽ ഉയർന്ന പരാതിയിൽ അടിസ്ഥാനമില്ല. നിശബ്ദ പ്രചാരണ വേളയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കർശന നിരീക്ഷണം നടത്തുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

Related Articles

Latest Articles