Monday, October 19, 2026

ജസ്‌ന തിരോധാന കേസ്; തുടരന്വേഷണ ഹർജിയിൽ നിർണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.ജെസ്നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയിരുന്നു. സിബിഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായാണ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജെസ്നയുടെ അച്ഛന്‍ ഉന്നയിച്ച രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ എവിടെയും തെളിഞ്ഞിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രധാന തെളിവുകളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അച്ഛന്റെ ആരോപണം. ജെസ്നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കുമെന്നാണ് അച്ഛന്റെ നിലപാട്. ഇരു പക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഇന്ന് വിധി പറയാന്‍ ആയി കേസ് മാറ്റിയത്.

Related Articles

Latest Articles