Saturday, December 13, 2025

വീണ്ടും കുസൃതിയുമായി കിം ജോങ് ഉൻ; മകളുടെ പേര് രാജ്യത്ത് വേറാർക്കും വേണ്ടെന്ന് കർശന നിർദേശം; ഉന്നിന്റെ പിൻഗാമിയായി മകൾ വന്നേക്കുമെന്നും സൂചന

സോൾ : വിചിത്ര തീരുമാനങ്ങളെടുക്കുന്നതിലൂടെയും അത് കർശനമായി നടപ്പിലാക്കുന്നതിലൂടെയും എന്നും വാർത്തകളിൽ ഇടം നേടുന്ന ആളാണ് ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉൻ. ഇപ്പോൾ അത്തരമൊരു പുതിയ തീരുമാനവുമായി ഉൻ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഉന്നിന്റെ മകളുടെ പേര് മറ്റുള്ളവർ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു.

കിം ജോങ് ഉന്നിന്റെ മകൾ ജു എയുടെ അതേ പേരുള്ളവർ അടിയന്തരമായി ജനന സർട്ടിഫിക്കറ്റിൽ നിന്ന് പോലും പേരു മാറ്റാൻ നിർദ്ദേശം നൽകി മാത്രമല്ല, ജനിക്കുന്ന കുട്ടികൾക്ക് ഇനിമുതൽ ആ പേര് ഇടുന്നതും വിലക്കി. കിം ജോങ് ഉൻ തന്റെ മകളെ പിൻഗാമിയായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

കിം ജോങ് ഉൻ എന്ന പേര് ഉപയോഗിക്കുന്നതിന് ഉത്തരകൊറിയയിൽ വിലക്ക് ഏർപ്പെടുത്തിയതായി 2014ൽ വാർത്തകൾ പുറത്തുവന്നിരുന്നു.

Related Articles

Latest Articles