Monday, June 17, 2024
spot_img

വാസ്തവമല്ലാത്ത കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു; ബിബിസി വിവാദത്തിൽ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി

ദില്ലി : ബിബിസി വിവാദത്തിൽ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി. ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ ചിലർ നടത്തുന്നു. വിവരങ്ങൾ വലിച്ചെറിയുന്നത് പുതിയ രീതിയിലുള്ള അധിനിവേശമാണ്. ബിബിസിയുടെ പേര് പറയാതെയാണ് ഉപരാഷ്ട്രപതിയുടെ വിമർശനം

അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായി വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിച്ച് കൊടുക്കാനാകില്ലെന്നും ഉപരാഷ്ട്രപതി ദില്ലിയിൽ പറഞ്ഞു.

Related Articles

Latest Articles