സിപിഐയുടെ പോഷക സംഘടനയായ കേരളാ റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) സംസ്ഥാനവ്യാപകമായി ബുധനാഴ്ച നടത്തുന്ന പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. റവന്യൂവകുപ്പിനെ ഞെരുക്കുന്നുവെന്ന് ആരോപിച്ചാണ് കെആർഡിഎസ്എ പണിമുടക്ക് നടത്തുന്നത്. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ നാളെ ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളം ലഭിക്കില്ലെന്നാണ് സൂചന.
വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജന സൗഹൃദമാക്കുക, വില്ലേജ് ഓഫീസർപദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികൾ അപ്ഗ്രേഡ് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെആർഡിഎസ്എ പണിമുടക്ക് നടത്തുന്നത്.
ധനവകുപ്പിന് എതിരെ നടത്തുന്ന പണിമുടക്കിന് ഒരു മാസം മുൻപ് നോട്ടീസ് നൽകിയതാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…