ഗുലാം ഹൊസൈൻ മുഹ്‌സിനി എജെ
പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ അയൽരാജ്യങ്ങൾക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാൻ . ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച ഇടക്കാല ഭരണസമിതി അംഗവും ജുഡീഷ്യറി തലവനുമായ ഗുലാം ഹൊസൈൻ മുഹ്‌സിനി എജെയാണ് ഇറാന്റെ പുതിയ സൈനിക നയം വ്യക്തമാക്കിയത്. ശത്രുരാജ്യങ്ങൾക്ക് സൈനിക സഹായം നൽകുന്ന മേഖലയിലെ മറ്റ് രാജ്യങ്ങൾക്കെതിരെയും ശക്തമായ ആക്രമണം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ സായുധ സേനയ്ക്ക് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങൾ പ്രകാരം മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂപ്രദേശം പ്രത്യക്ഷമായും പരോക്ഷമായും ശത്രുക്കൾക്ക് ഉപയോഗിക്കാൻ വിട്ടുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾ ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ ഈ രാജ്യങ്ങളിലെ ശത്രുതാപരമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള കനത്ത ആക്രമണങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭരണകൂടത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഈ തീരുമാനമെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഖേദപ്രകടനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്ന അയൽരാജ്യങ്ങളോട് വ്യക്തിപരമായും ഇറാന്റെ പേരിലും മാപ്പ് ചോദിക്കുന്നുവെന്നും ഇനി ആക്രമിക്കില്ലെന്നും പെസെഷ്കിയാൻ പ്രസ്താവനയിറക്കിയെങ്കിലും ഇതിന് ശേഷവും ദുബായ് അടക്കമുള്ള നഗരങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചു. വൻശക്തികൾ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ ഗൾഫ് മേഖലയെ മൊത്തത്തിൽ ബാധിക്കുന്ന ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…