Monday, June 17, 2024
spot_img

ദില്ലിയിൽ ശക്തമായ ഭൂചലനം ; തുടര്‍ച്ചയായി ഭൂചലനമനുഭവപ്പെട്ടത് രണ്ട് മിനിറ്റ് ഇടവേളകളില്‍,ആളപായമില്ല

ദില്ലി: എൻസിആർ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.ദില്ലിയിൽ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ട ഭൂചലനമാണുണ്ടായത്.ഇന്നലെ രാത്രി 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായി ഭൂചലനമുണ്ടാവുകയായിരുന്നു.റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി.അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം തുര്‍ക്ക്‌മെനിസ്ഥാന്‍, ഇന്ത്യ, കസാക്കിസ്ഥാന്‍, പാകിസ്ഥാൻ , താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.ഉത്തരേന്ത്യയിൽ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറസ്സായ മേഖലകളിലേക്ക് ഓടിരക്ഷപ്പെട്ടു. ഇപ്പോൾ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വർക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യതയുണ്ടെങ്കിലും പ്രവചിക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയിലെ ശാസ്ത്രജ്ഞന്‍ ജെ എല്‍ ഗൗതം പറഞ്ഞത്.

Related Articles

Latest Articles