Saturday, May 18, 2024
spot_img

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമിയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സുനാമി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീരനഗരങ്ങളില്‍ സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂകമ്പത്തെതുര്‍ന്ന് ടോക്കിയോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിറുത്തിവെച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി.

അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles