Book Of Senior Rss pracharak J Nandakumar released
ദില്ലി: മുതിർന്ന ആർ എസ് എസ് പ്രചാരകനും പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകുമായ ശ്രീ ജെ നന്ദകുമാർ എഴുതിയ സ്ട്രഗിൾ ഫോർ നാഷണൽ സെൽഫ്ഹുഡ്- പാസ്ററ് പ്രെസെന്റ് ഫ്യുച്ചർ (Struggle for National Selfhood- Past, Present, Future) എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ RSS സഹ സർകാര്യവാഹ് ശ്രീ അരുൺ കുമാർ നിർവഹിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ സമഗ്രമായി അപഗ്രഥിക്കുന്നതാണ് പുസ്തകം. നിറഞ്ഞ സദസ്സിൽ നടന്ന പ്രകാശന ചടങ്ങിൽ അദ്ധ്യക്ഷയായി ചരിത്രകാരി ഡോ മീനാക്ഷി ജയിനും വിശിഷ്ടാതിഥികളായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ സീനിയർ അഡ്വൈസർ ആയ ശ്രീ കാഞ്ചൻ ഗുപ്ത, സാഞ്ചി ബൗദ്ധ സർവ്വകലാശാലാ വൈസ് ചാൻസലർ പ്രഫ നീരജ ഗുപ്ത, ഡൽഹി സർവ്വകലാശാല പ്രൊഫ. Dr. ശ്രീപ്രകാശ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് സ്വാതന്ത്ര്യ സമര ചരിത്രം പ്രതിഫലിപ്പിക്കുന്ന പുസ്തകം എന്നത് ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിങ്ങിന് രാജ്യമെമ്പാടും ആവേശോജ്വലമായ പ്രതികരണമാണ് ലഭിച്ചത്. മറച്ചുവയ്ക്കപ്പെട്ടതും തമസ്ക്കരിക്കപ്പെട്ടതുമായ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിരവധി അധ്യായങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തെ സമഗ്രമായി അപഗ്രഥിക്കുന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…