Student-class-bible-Clarence-school
ബംഗളൂരു: വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ബൈബിളുമായി വരണം. കർണാടകയിലെ ക്ലാരൻസ് സ്‌കൂളിലാണ് പുതിയ വിവാദം ഉടലെടുത്തത്. വിദ്യാർത്ഥികൾ നിർബന്ധമായും ബൈബിൾ കൊണ്ടുവരണ മെന്നും അത് രക്ഷിതാക്കൾ എതിർക്കരുതെന്നും ബംഗളുരു ക്ലാരൻസ് ഹൈസ്കൂൾ നിബന്ധന വച്ചു. ഇതാണ് വിവാദമുണ്ടാകാൻ കാരണമായത്.
ക്രൈസ്തവരല്ലാത്ത കുട്ടികൾ ബൈബിൾ കൊണ്ടുവരണമെന്നും അത് വായിക്കണമെന്നുമുള്ള സ്കൂൾ അധികൃതരുടെ നിർബന്ധിത നിർദേശം ഭരണഘടനയുടെ 25, 30 വകുപ്പുകൾ പ്രകാരം വിരുദ്ധമാണെന്ന് ഹിന്ദു ജനജാഗ്രതാ സമിതി കുറ്റപ്പെടുത്തി.
ബൈബിൾ സംബന്ധിച്ച സ്കൂളിന്റെ നയത്തോടു ചിലർ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ജെറി തോമസ് മാത്യു വാർത്താ ഏജൻസിയോടു പറഞ്ഞു. കൂടാതെ സമാധാനം നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് രംഗത്തെത്തി. ഏതെങ്കിലും മതത്തിന്റെ ആചാരങ്ങൾ പാലിക്കാൻ സ്കൂൾ കുട്ടികളെ നിർബന്ധിക്കാൻ പാടില്ലെന്നും അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. സ്കൂളിൽ മതപുസ്തകങ്ങൾ പഠിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവാദമുയർന്നതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…