Friday, May 24, 2024
spot_img

ശിവഗിരി തീർത്ഥാടനത്തിന്റെ തൊണ്ണൂറാം വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കം; ചടങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അഭിസംബോധന ചെയ്യും

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തിന്റെ തൊണ്ണൂറാം വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ചടങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10.30 ന് അഭിസംബോധന ചെയ്യും. ഓൺലൈനിലൂടെയാകും ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുക. ചടങ്ങിനെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ശിവഗിരി നതീർത്ഥാടനത്തിന്റെ തൊണ്ണൂറാം വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കും തുടക്കമിട്ടുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കുന്നുവെന്നും പരിപാടിയെക്കുറിച്ചുള്ള ചിന്തകൾ എല്ലാവരും പങ്കുവക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ 2013 ലും 2015 ലും അദ്ദേഹം നടത്തിയ ശിവഗിരി തീർത്ഥാടനത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.

1933 ലാണ് ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്. എല്ലാവർഷവും ഡിസംബർ 30 മുതൽ ജനുവരി 1 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീർത്ഥാടനത്തിൽ എല്ലാവർഷവും ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുക. സർവ്വ ധർമ്മ സംഭാവനയാണ് ശ്രീനാരായണ ഗുരുവിൻറെ പ്രധാന ദർശനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മവിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള വികസനപ്രവർത്തനങ്ങൾ ശ്രീനാരായണ കേന്ദ്രങ്ങളായ ശിവഗിരിയിലും അരുവിപ്പുറത്തും നടന്നുവരികയാണ്.

Related Articles

Latest Articles