Tuesday, December 16, 2025

വൈദ്യുതി സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു പ്ലസ് ടു വിദ്യാർത്ഥിമരിച്ചു. ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഷേക്കേറ്റതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ബൈസൺവാലി ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ശ്രീജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles