തൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 11.30നു ശബരി എക്സ്പ്രസിൽ (Sabari Express) കയറാൻ ശ്രമിക്കവേയായിരിന്നു അപകടം.
തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി. തിരികെ കയറാനെത്തുമ്പോഴേക്കും ട്രെയിൻ നീങ്ങിക്കഴിഞ്ഞിരുന്നു. ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങുകയായിരുന്നു.

