പാലക്കാട്: വില്ലേജ് ഓഫീസിൽ സബ് കളക്ടറുടെ മിന്നൽ പരിശോധനക്ക് പിന്നാലെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് വി ആര്‍ രഞ്ജിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചത്.
സബ് കളക്ടറുടെ മിന്നൽ പരിശോധനയിൽ വില്ലേജ് ഓഫീസിലിരുന്നുള്ള രഞ്ജിത്തിന്‍റെ പുകവലിയും മദ്യപാനവും കയ്യോടെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ സബ് കളക്ടർ, കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് രഞ്ജിത്തിനെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം കളക്ടർ സ്വീകരിച്ചത്.

