Saturday, December 20, 2025

ഇതുപോലെ കഴിവുകെട്ട ഭരണപക്ഷവും പ്രതിപക്ഷവും വേറെയൊരിടത്തും ഉണ്ടാകില്ല !

കുറച്ച ദിവസങ്ങൾക്ക് മുൻപാണ് പാലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഎം കോഴിക്കോട് സമ്മേളനം വിളിച്ചുകൂട്ടിയത്. വേദിയിലെ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിസ്കാരമടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഇസ്രായേലിൽ നിന്നും മലയാളിയായ റീന ഫ്രാൻസിസ്.

ഇസ്രായേൽ – ഹമാസ് തമ്മിലുള്ള സംഘർഷം ഒരു മാസം പിന്നിടുകയാണ്. യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെങ്കിലും ഇസ്രയേലിന്റെ തിരിച്ചടിയിൽ ഇപ്പോൾ കരഞ്ഞു നിലവിളിക്കുകയാണ് കമ്മികളുടെ ഹമാസ് പോരാളികൾ. യുദ്ധം ആരംഭിച്ചപ്പോൾ തന്നെ ഭാരതം ഇസ്രയേലിനെയായിരുന്നു പിന്തുണച്ചത്. എന്നാൽ, കേരളത്തിലെയടക്കം പല പ്രതിപക്ഷ പാർട്ടികളും വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ട് പലസ്തീനെയാണ് പിന്തുണയ്ക്കുന്നത്. അതിന് തെളിവായിരുന്നു സിപിഎമ്മിന്റെ കോഴിക്കോടത്തെ ഐക്യദാർഢ്യ റാലി. അതുകൊണ്ട് തന്നെ ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെയും വാരിയലാക്കുകയാണ് റീന ഫ്രാൻസിസ്.

Related Articles

Latest Articles