Saturday, January 3, 2026

പ്രമേഹമുള്ളവരാണോ ? എങ്കിൽ ഇനി ഇത് ഒഴിവാക്കൂ

പ്രമേഹമുള്ളവര്‍ക്ക് പൊതുവേ വിശപ്പ് കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഇക്കൂട്ടർ ഭക്ഷണം എപ്പോഴും കഴിക്കാൻ താല്പര്യപ്പെടും. കൂടുതലും മധുരമുള്ളവ കഴിക്കാനാണ് ആഗ്രഹം. എന്നാൽ പ്രധാനമായും പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക. കാരണം, ജ്യൂസുകള്‍ നാരുകള്‍ നഷ്ടപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന ഫ്രക്ടോസിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു.

ജ്യൂസിലെ പഞ്ചസാരയുടെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഇത് ഹൈപ്പര്‍ ഗ്ലൈസീമിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഫ്രക്ടോസ് കരളിനെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ചില പ്രത്യേക ഫ്ളേവറുകള്‍ ചേര്‍ത്ത തെെര് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇന്ന്‌ ലഭ്യമായ മിക്ക തൈരുകളിലും കൃത്രിമ സുഗന്ധം അടങ്ങിയിട്ടുണ്ട്. മാത്രമല്ല പഞ്ചസാര നിറച്ചതുമാണ്.

ഫ്രഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതുവഴി ആരോഗ്യത്തെ ഒന്നിലധികം വഴികളില്‍ ബാധിക്കുന്നു.

Related Articles

Latest Articles