Wednesday, December 24, 2025

സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു

കോട്ടയം: വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ രണ്ടാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. വിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു. എന്നാല്‍ ഈ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles