Wednesday, May 1, 2024
spot_img

കേരളത്തിൽ ലവ് ജിഹാദിന്റെ നൂറുകണക്കിന് ഉദാഹരങ്ങളുണ്ട്; പെൺകുട്ടികളെ കൂട്ടത്തോടെ കൊണ്ടുപോയി രഹസ്യ കേന്ദ്രങ്ങളിൽ മതം മാറ്റുന്നു, രൂക്ഷ വിമർശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്

തലശ്ശേരി: കേരളത്തിലെ ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് സമഗ്രമായ രീതിയിലുള്ള അന്വേഷണം നടത്തണമെന്ന് നിയുക്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ലൗ ജിഹാദിൽ പെട്ടുപോയ നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ടെന്നും പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടന ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ഇത് ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിലുള്ള വിഷയമായി മാത്രം കാണരുത്. മറിച്ച് തീവ്രവാദ നിലപാടുകളുള്ളവരുടെ കരങ്ങളാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കണം. ഇത്തരം സംഘടനകൾ കൂട്ടമായി പെൺകുട്ടികളെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുന്നു.

ഇതിന്റെ ലിസ്റ്റ് സഭ പുറത്തുവിടേണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണം വെറും പ്രഹസനമായിരുന്നെന്നും കോടഞ്ചേരിയിലെ ജോയ്‌സ്‌നയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നിലപാട് മാറ്റിയതില്‍ പൊതു സമൂഹത്തിന് സംശയം ഉണ്ടെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവരുമായി സഹകരിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

Related Articles

Latest Articles