Wednesday, December 24, 2025

നിയമസഭയ്ക്കകത്ത് തീ കൊളുത്തി ആത്മഹത്യാശ്രമം

ചെന്നൈ: തമിഴ്നാട് നിയമസഭയ്ക്കകത്ത് 45 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻ്ററിന് സമീപമാണ് അറുമുഖന്‍ എന്ന ആള്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീപ്പെട്ടിയുരക്കും മുമ്പ് പൊലീസ് ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മാധ്യമ പ്രവർത്തകനെന്ന വ്യാജേനെയാണ് അറുമുഖൻ നിയമസഭക്കകത്ത് കയറിയത്. എന്നാൽ ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles