Sunday, December 21, 2025

ബലൂചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെ ഉണ്ടായ ചാവേർ സ്ഫോടനം ! ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം; ലോകത്തെ കബളിപ്പിക്കാനുള്ള പാക് ശ്രമം പരാജയപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അടിസ്ഥാന രഹിതമായ പാക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന ഖ്യാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും വേണ്ടി, എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ സ്വഭാവമായി മാറിയിരിക്കുന്നതായും ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുക തന്നെ ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

ഇന്ന് സ്കൂൾ ബസിന് നേരെ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ഖുസ്ദാർ ജില്ലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെ നിരവധി വിമത ഗ്രൂപ്പുകൾ ആക്രമണങ്ങൾ നടത്തുന്ന ബലൂചിസ്ഥാൻ പ്രദേശത്ത് വളരെക്കാലമായി കലാപം നിലനിൽക്കുന്നുണ്ട്.

Related Articles

Latest Articles