Friday, January 2, 2026

അപകടകരമായ മൊബൈൽ ഗെയിമുകൾക്ക് അടിമയെന്ന സംശയം; 14കാരൻ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ : കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദിഷ് (14) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് ആദിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്.

രാത്രി ഉറങ്ങാന്‍ കിടന്നശേഷം രാവിലെ അമ്മ വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്നാണ് വീട്ടുകാർക്ക് സംശയമായത്.തുടർന്ന് വാതിൽ തുറന്ന് നോക്കുമ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.

ചുഴലി ചെമ്ബോത്ത് ഷിബു, ധന്യ ദമ്പതികളുടെ മകനാണ് ആദിഷ്. ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിഷ്. മൊബൈല്‍ഫോണിന്റെ അമിത ഉപയോഗമാണോ മരണകാരണമെന്ന് സംശയിക്കുന്നു.

Related Articles

Latest Articles