.
തിരുവനന്തപുരം അയിരൂപ്പാറയില്‍ ഭര്‍തൃഗ്രഹത്തില്‍ ആത്മഹത്യാ ഭീഷണിയുമായി യുവതിയും മകനും. അയിരൂപ്പാറ സ്വദേശി ഷംനയാണ് മകനൊപ്പം ആത്മഹത്യാ ഭീഷണിയുമായി എത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥാ നിലനില്ക്കുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇവരെ ഇറക്കി വിടാന്‍ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം.
ഭര്‍ത്താവ് ഷാഫിക്ക് അനികൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ പൊലിസ് എത്തിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
ഭര്‍ത്താവ് ഷാഫിക്കെതിരെ നല്കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാതെയാണ് ഇറക്കിവിടുന്നതെന്നാണ് ഷംനയുടെ പരാതി. ഷംനയ്ക്ക് പിന്തുണയുമായി തിരുവനന്തപുരം അയിരൂപ്പാറയിലെ നാട്ടുകാരും എത്തിയിട്ടുണ്ട്.

